
ഇടവകയിലെ ഈ വര്‍ഷത്തെ ഒ.വി.ബി.എസ് ക്ലാസ്സുകള്‍ 2009 ഏപ്രില്‍ 17 വെള്ളിയാഴ്ച മുതല്‍ ആരംഭിച്ചു . ‘ദൈവം ഏവര്‍ക്കും സമീപസ്ഥന്‍’ എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം. പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഈ അവധിക്കാല ബൈബിള്‍ ക്ലാസ്സുകളില്‍ ഇടവകയില്‍നിന്നും സമീപ ഇടവകയില്‍നിന്നുമായി 87 കുട്ടികള്‍ പങ്കെടുത്തുവരുന്നു. ചെങ്ങന്നൂര്‍ ഭദ്രാസനം വിദ്യാജ്യോതി ഡയറക്ടര്‍ റവ. ഫാ. ഏബ്രഹാം കോശിയാണ് 2009-ലെ ഒ.വി.ബി. എസ്. ഉദ്ഘാടനം ചെയ്തത്. ഇടവക വികാരി ഫാ. സ്റ്റീഫന്‍ വര്‍ഗീസ് എല്ലാ ദിവസവും ഒ.വി.ബി.എസ്. യൂണിറ്റ് സന്ദര്‍ശിച്ചു വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിവരുന്നു. ഏപ്രില്‍ 26 ഞായറാഴ്ചയാണ് ഒ.വി.ബി.എസ്. സമാപിക്കുന്നത്. അന്നേദിവസം കുട്ടികളുടെ റാലി, വിവിധ കലാപരിപാടികള്‍ എന്നിവ അരങ്ങേറും. ഒ.വി.ബി.എസിന്റെ വിവിധ ചുമതലകള്‍ വഹിക്കുന്നവര്‍.പ്രസിഡന്റ് : ഫാ. സ്റ്റീഫന്‍ വര്‍ഗീസ്, കണ്‍വീനര്‍ : ശ്രീമതി ലാലി സാമുവല്‍, സൂപ്രണ്ട് : ശ്രീ. കെ.എം.ചാക്കോ, ഹെഡ് മാസ്റ്റര്‍ : പി.വി. വര്‍ഗീസ്, പ്ലാമൂട്ടില്‍. കുട്ടികള്‍ക്ക് ഓരോ ദിവസത്തേക്കുമുള്ള ലഘുഭക്ഷണം ഓരോ വ്യക്തികള്‍ സ്പോണ്‍സര്‍ ചെയ്യുന്നു. ഇടവക ജനങ്ങള്‍ ഇക്കാര്യത്തില്‍ വളരെ താല്പര്യം കാണിക്കുന്നു.

No comments:
Post a Comment