





ഈ വര്‍ഷത്തെ ഓ.വി.ബി.എസ്. 2009 ഏപ്രില്‍ 26 ഞായറാഴ്ച സമാപിച്ചു. രാവിലെ വി.കുര്‍ബാനയ്ക്കു ശേഷം കുഞ്ഞുങ്ങള്‍ക്ക് പ്രഭാതഭക്ഷണം ഒരുക്കിയിരുന്നു. ഭക്ഷണത്തിനുശേഷം ഒ.വി.ബി.എസ്. റാലി പള്ളിയില്‍നിന്ന് ആരംഭിച്ചു. മേടപ്പടി ജംഗ്ഷനില്‍നിന്ന് പടിഞ്ഞാറേക്ക് തിരിഞ്ഞ് മിത്രമഠം ജംഗ്ഷനിലെത്തി തിരികെ കുമ്മണ്ണൂര്‍ പടി വഴി അകത്തേക്ക് തിരിഞ്ഞ് പ്ലാമൂട്ടില്‍ പടിക്കല്‍ നിന്ന് ദേവാലയത്തിലേക്ക് മടങ്ങിയെത്തി. ഒരുക്കങ്ങള്‍ക്കായി അല്പം ഇടവേള. ഉച്ചഭക്ഷണത്തിനുശേഷം സമാപന സമ്മേളനം ആരംഭിച്ചു. ഫാ.സ്റ്റീഫന്‍ വര്‍ഗീസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനം ശ്രീ. സജി പട്ടരുമഠം ഉദ്ഘാടനം ചെയ്തു. കുഞ്ഞുങ്ങളുടെ കലാപരിപാടികളും അരങ്ങേറി. വേദവാക്യം മന:പാഠം, പാട്ട്, ഡാന്‍സ്, സ്കിറ്റ് തുടങ്ങിയ കലാപരിപാടികള്‍ കടന്നുവന്ന ഏവര്‍ക്കും ആസ്വാദ്യകരമായിരുന്നു. ഒ.വി.ബി.സ് റിപ്പോര്‍ട്ട് കണ്‍ വീനര്‍ ശ്രീമതി ലാലി വര്‍ഗീസ് അവതരിപ്പിച്ചു. പുവര്‍ ഫണ്ട് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്റര്‍ മീഡിയറ്റ് എ ക്ലാസ്സിന് ട്രോഫി ലഭിച്ചു. ഈ വര്‍ഷത്തെ ഓ.വി.ബി.എസ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍ വിജയമായിരുന്നു. ഇതിനായി അദ്ധ്വാനിച്ച ഏവര്‍ക്കും ഇടവകയുടെ നന്ദി അറിയിക്കുന്നു. സാമ്പത്തികമായി സഹകരിച്ച ഏവരോടുമുള്ള നന്ദിയും അറിയിക്കുന്നു.


No comments:
Post a Comment